രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

June 19, 2017 പ്രധാന വാര്‍ത്തകള്‍

Ramnath Kovindന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് രാംനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്‍റും ബിജെപി ദലിത് മോര്‍ച്ചയുടെ മുന്‍ ചെയര്‍മാനുമാണ് രാംനാഥ് കോവിന്ദ്. രണ്ടുതവണ ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2002–ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈമാസം 23ന് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍