18 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ്‌

June 19, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളിലെ മൂന്ന് നഗരസഭ വാര്‍ഡുകളിലും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഒരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.

മാതൃകാപെരുമാറ്റച്ചട്ടം ജൂണ്‍ 19ന് നിലവില്‍ വന്നു. 23 മുതല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ1 നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മൂന്നിനു മാണ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. 19ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.

തിരുവനന്തപുരം മാറനല്ലൂര്‍ ഊരുട്ടമ്പലം, അമ്പൂരി അമ്പൂരി, പത്തനംതിട്ട കോട്ടാങ്ങല്‍ കോട്ടാങ്ങല്‍ കിഴക്ക്, കോട്ടയം ഉദയനാപുരംവാഴമന, കല്ലറ കല്ലറ പഴയപള്ളി, പാമ്പാടി നൊങ്ങല്‍, തൃശൂര്‍മാള പതിയാരി, പാലക്കാട് കൊടുവായൂര്‍ചാന്തിരുത്തി, മലപ്പുറംഎടക്കരപള്ളിപ്പടി, മൂര്‍ക്കനാട്‌കൊളത്തൂര്‍ പലകപ്പറമ്പ്, തലക്കാട് കാരയില്‍, വയനാട്‌നൂല്‍പ്പുഴ കല്ലുമുക്ക്, കണ്ണൂര്‍പയ്യാവൂര്‍ ചമതച്ചാല്‍. ആലപ്പുഴ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ, കണ്ണൂര്‍തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ധര്‍മ്മടം, മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ ചീനംപുത്തൂര്‍, കോഴിക്കോട് ഫറോക്ക് നഗരസഭ കോട്ടപ്പാടം, കാസര്‍ഗോഡ് നഗരസഭ കടപ്പുറം സൗത്ത്.

ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള 18 തദ്ദേശ ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും ജൂണ്‍ 21 വരെ അവസരമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍