സ്‌പോര്‍ട്ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍

June 20, 2017 കായികം

തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ഒന്നാമത്തെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലം  പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in ല്‍ സ്‌പോര്‍ട്‌സ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ എട്ട് അക്കങ്ങളുള്ള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനതീയതിയും നല്‍കി ജില്ല തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാം.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ലിങ്കില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും നല്‍കിയ സ്‌കോര്‍കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്ട്‌സ് മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനത്തിനെത്തണം.

ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ താത്കാലിക പ്രവേശനമോ അല്ലെങ്കില്‍ നില നില്‍ക്കുന്ന ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് സ്ഥിരപ്രവേശനമോ നേടാം. സ്ഥിരപ്രവേശനം നേടുന്നവര്‍ ഫീസടയ്ക്കണം. അലോട്ട്‌ലെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 21 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പ് പ്രവേശനം നേടണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം