ശബരിമല കൊടിമര പ്രതിഷ്ഠ 25ന്

June 21, 2017 ക്ഷേത്രവിശേഷങ്ങള്‍

പമ്പ: ശബരിമല ക്ഷേത്രത്തിലെ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠ ഈ മാസം 25ന് രാവിലെ 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടക്കും. മാളികപ്പുറത്തെ പ്രതിഷ്ഠ 22ന് ഉച്ചയ്ക്ക് 12നും 12.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.

കൊടിമര പ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യ കൊടിയേറ്റ് ഈ മാസം 28ന് രാവിലെ 9.17നും 10.15നും മധ്യേ നടക്കും. തുടര്‍ന്ന് 10 ദിവസത്തെ ഉത്സവബലി അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാവും. ജൂലൈ ഏഴിന് പമ്പയില്‍ നടക്കുന്ന ആറാട്ടോടെ 10 ദിവസത്തെ ഉത്സവത്തിന് സമാപനമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍