ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

June 22, 2017 രാഷ്ട്രാന്തരീയം

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗയിലെ ബാങ്കിനു സമീപമാണ് ആക്രമണമുണ്ടായത്.

അഫ്ഗാന്‍ സൈനികരെ ലക്ഷ്യമാക്കിയായിരുന്നു ചാവേറാക്രമണം ഉണ്ടായതെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം