പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാം

June 26, 2017 ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ 2017 ലെ നവരാത്രി മഹോത്സവം സെപറ്റംബര്‍ 21 മുതല്‍ 30 വരെ ആഘോഷിക്കും. നവരാത്രിക്കാലത്ത് കലാപരിപാടികള്‍ , ശാസ്ത്രീയ സംഗീതം ,നൃത്തം , മറ്റ് കലാ – സാസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 30 ന് മുന്‍പ് അപേക്ഷിക്കണമെന്ന് ദേവസ്വം മാനേജര്‍ കെ.എന്‍.നാരായണന്‍ നമ്പൂതിരി അറിയിച്ചു
കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 30ന് അകം നിശ്ചിത അപേക്ഷാ ഫൊമില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോമൂകള്‍ www.panachickad.org എന്ന സൈറ്റിലും ഫേസ്ബുക്കില്‍ fb.com/groups/DakshinaMookambi എന്ന ലിങ്കിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍