ബസിന് തീപിടിച്ച് 18 മരണം

July 4, 2017 രാഷ്ട്രാന്തരീയം

ബവേറിയ: തെക്കന്‍ ജര്‍മനിയില്‍ വടക്കന്‍ ബവേറിയയിലെ സ്റ്റാം ബീച്ചിനടുത്ത് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 30 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് 46 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമാണ് ബസിലുണ്ടായിരുന്നത്.

ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയത്. അപകടകാരണം അറിവായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം