കൃഷ്ണദാസിനു കേരളത്തില്‍ പ്രവേശിക്കുന്നതിനു സുപ്രീം കോടതിയുടെ വിലക്ക്

July 7, 2017 ദേശീയം

supremeന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു കേരളത്തില്‍ പ്രവേശിക്കുന്നതിനു സുപ്രീം കോടതിയുടെ വിലക്ക്. കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നു വ്യക്തമാക്കിയ കോടതി, ഇവിടെനിന്നു പുറത്തുപോകാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താം. കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ചു സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാടറിയിക്കണമെന്നും ജിഷ്ണു കേസും ഷഹീര്‍ ഷൗക്കത്തല കേസും പരിഗണിച്ച് കോടതി ഉത്തരവിട്ടു.

കൃഷ്ണദാസിന് കോളജുകളില്‍ പോകേണ്ടതുണ്ടെന്നും അതിനാല്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടികളാണ് പഠിക്കുന്നത് കൃഷ്ണദാസ് അല്ലല്ലോയെന്നാണ് കോടതി ചോദിച്ചത്. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സിബിഐ കേസ് അന്വേഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു നിലവിലിരിക്കെ ജാമ്യ ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നില്ലെന്നും സിബിഐയുടെ തീരുമാനം അറിഞ്ഞശേഷം ജാമ്യത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം