കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

July 12, 2017 ദേശീയം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ബഡ്ഗാം മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം