അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം: മരണം എട്ടായി

July 16, 2017 ദേശീയം

ന്യൂഡല്‍ഹി:കാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലളിതാ ബെന്‍ (47) ആണ് ഇന്നു മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കായിരുന്നു ഭീകരര്‍ ആദ്യം ആക്രമണം നടത്തിയത്. പിന്നാലെ തീര്‍ഥാടകരുടെ ബസിനു നേരെയും വെടിവയുതിര്‍ക്കുകയായിരുന്നു. തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഗുജറാത്തില്‍നിന്നുള്ള സംഘമായിരുന്നു ബസിലുണ്ടായിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം