ആറന്മുള വള്ളസദ്യക്ക് തുടക്കമായി

July 16, 2017 കേരളം

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. 90 ദിവസം നീണ്ടുനില്‍ക്കുന്ന നദി ഉത്സവത്തില്‍ ഇക്കുറി ഇതിനോടകം 400 പരം വള്ളസദ്യകള്‍ മുന്‍കൂര്‍ ബുക്ക്‌ചെയ്തിട്ടുണ്ട്.

വഴിപാട് വള്ളസദ്യക്കായി ആദ്യം എത്തിയ തെക്കേമുറി പള്ളിയോടത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ ,ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പള്ളിയോട സേവാ സംഘം പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വികരിച്ചു.

കൊടിമരച്ചുവട്ടില്‍ ഭഗവാനായി സദ്യ വിളമ്പിയാണ് വള്ളസദ്യ ആരംഭിച്ചത്. ആദ്യ ദിവസമായ ഇന്ന് 7 പള്ളിയോടങ്ങള്‍ സദ്യയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം