ദിലീപ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു

July 17, 2017 കേരളം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ഉച്ചയ്ക്ക് കോടതി ഹര്‍ജി പരിഗണിക്കും.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട ഒരു മെമ്മറികാര്‍ഡ് പോലീസ് കണ്ടെടുത്തു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് കാര്‍ഡ് കണ്ടെടുത്തത്. ഫോറന്‍സിക് വിഭാഗം കാര്‍ഡ് പരിശോധിക്കും.

അതിനിടെ അന്‍വര്‍ സാദത്ത് എംഎല്‍.എയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം അന്‍വര്‍ സാദത്തിന്റെ മൊഴി എടുത്തത്. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തളളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം