ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു: 30 മരണം

July 20, 2017 ദേശീയം

ഷിംല: ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചു. രാവിലെ 9.15 ഓടെയായിരുന്നു അപകടം. സോളാനില്‍നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ഷിംല ഡെപ്യൂട്ടി കമ്മിഷണര്‍ രോഹന്‍ ചന്ദ് താക്കൂര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം