ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും

July 20, 2017 മറ്റുവാര്‍ത്തകള്‍

മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും. 2005ല്‍ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകള്‍ക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്.

നോട്ടിന്റെ നമ്പര്‍ പാനലില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പിനൊപ്പം എസ് എന്ന അക്ഷരംകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുക. അതേസമയം ഇപ്പോള്‍ വിപണിയിലുളള ഇരുപത് രൂപാ നോട്ടുകള്‍ക്ക് തുടര്‍ന്നും സാധുതയുണ്ടാകും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം ആര്‍ബിഐ, പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍