ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ യു.ആര്‍. റാവു അന്തരിച്ചു

July 24, 2017 ദേശീയം

u.r.rao-pbബംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായിരുന്ന യു.ആര്‍. റാവു(85) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1984 മുതല്‍ 1994 വരെ അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു.

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1976ല്‍ പത്മഭൂഷണും 2017ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം