വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും

July 24, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു ഹര്‍ജികളും പരിഗണിക്കുന്നത്.

രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് തനിക്കെതിരേ യുവതി ഉന്നയിച്ചതെന്നും ഇവര്‍ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നുമാണ് ജാമ്യഹര്‍ജിയില്‍ എംഎല്‍എയുടെ വാദം. ഇവരുമായി ബന്ധപ്പെട്ട കേസില്‍ താന്‍ മധ്യസ്ഥത വഹിച്ചിരുന്നു. അപ്പോള്‍ തന്നെ പരാതിയെന്ന ഭീഷണി മുഴക്കിയതാണെന്നും വിന്‍സന്റ് ആരോപിക്കുന്നു. എന്നാല്‍ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും അതിനാല്‍ എംഎല്‍എയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്നുമാണ് പോലീസിന്റെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍