സ്‌കൂളുകളില്‍ ജൈവപച്ചക്കറി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

July 25, 2017 കേരളം

Balavakashamതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് ജൈവപച്ചക്കറിയാണെന്ന് ഉറപ്പുവരുത്തുതിനും അവ സ്‌കൂളുകളില്‍തന്നെ ഉല്‍പ്പാദിപ്പിക്കുതിനും ആവശ്യത്തിനുളള പച്ചക്കറികള്‍ പ്രാദേശികമായിത്തന്നെ സമാഹരിക്കുന്നതിനും സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ കര്‍മ്മപദ്ധതി രൂപീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
സ്‌കൂളുകളില്‍ കുട്ടികള്‍ ഉപയോഗിക്കു വെളളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ താഴേത്തട്ടുകളിലേയ്ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. യോഗമുറകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുതിനുളള നയപരമായ തീരുമാനം കൈക്കൊളളുതിന് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി നടപടി സ്വീകരിക്കണമെും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കൊല്ലം ജില്ലയിലെ കുത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ പരാതിയിലാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം