അയ്യാഗുരു മഹാസമാധിമണ്ഡപം സമര്‍പ്പിച്ചു

July 26, 2017 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: അയ്യാഗുരു സ്വാമികളുടെ പുനരുദ്ധരിച്ച മഹാസമാധി മണ്ഡപം ശിവഗിരി മഠാധിപതി വിരുദ്ധാനന്ദസ്വാമികള്‍ സമര്‍പ്പിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമ മഠാധിപതി പ്രജ്ഞാനന്ദസ്വാമികള്‍, അയ്യാമിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ജി.രവികുമാര്‍, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദസ്വാമികള്‍, സ്വാമി ഋതംബരാനന്ദ, ഒ. രാജഗോപാല്‍ എം.എല്‍.എ, കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
ഗുരു അനുസ്മരണ സമ്മേളനം വിരുദ്ധാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍