ഇന്ന് കാര്‍ഗില്‍ വിജയദിനം; ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി

July 26, 2017 ദേശീയം

kargil-vijyay-dinന്യൂഡല്‍ഹി : ഭാരതം ഇന്ന് കാര്‍ഗില്‍ വിജയദിന സ്മരണയില്‍. പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹരം നല്കി ഇന്ത്യന്‍ സൈന്യം മറുപടികൊടുത്തിട്ട് ഇന്നേക്ക് 18 വര്‍ഷം തികയുന്നു. കാര്‍ഗില്‍ അനുസ്മരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് രാജ്യമൊട്ടാകെ നടക്കുന്നത്.

ഇന്ത്യ സൈന്യത്തിന്റെ ധീരത ഓര്‍മിപ്പിക്കുന്നതാണ് കാര്‍ഗില്‍ യുദ്ധവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ അഭിമാനവും സംരക്ഷിച്ച സൈനികരെ പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യാഗേയ്റ്റിലെ അമര്‍ ജവാന്‍ ജ്യോതി സ്മൃതി മണ്ഡപത്തിലാണ് രാജ്യത്തിന്റെ പ്രധാന അനുസ്മരണം നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും കര നാവിക വ്യോമസേന തലവന്മാരും മണ്ഡപത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ച് അഭിവാദ്യം ചെയ്തു.

ജമ്മു കശ്മീരിലെ ദ്രാസിലുള്ള യുദ്ധ സ്മാരകത്തില്‍ ഉത്തരമേഖലാ കരേസന മേധാവി ലഫ്. ജനറല്‍ ഡി അന്‍പിന്റെ നേതൃത്വത്തിലാണ്അനുസ്മരണം നടന്നത്. ദ്രാസില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ വിജയ് ദിവസാഘോഷങ്ങള്‍ നടന്നു വരികയാണ്.

ലക്നൗവില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ റാം നായികും സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം