കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും

July 27, 2017 കേരളം,ദേശീയം

മുംബൈ: നോട്ട് അസാധുവാക്കിയ നടപടിക്കു ശേഷം നിശ്ചിത കാലയളവില്‍ കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നു.

പരിശോധനയുടെ ഭാഗമായി പ്രമുഖ ജ്വല്ലറികള്‍, വജ്ര വ്യാപാരികള്‍, ടെക്സ്റ്റൈല്‍ കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ തുടങ്ങിയവര്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കാണിച്ച് നോട്ടീസ് അയച്ചുതുടങ്ങി. വന്‍തുക നിക്ഷേപിച്ചവര്‍ക്കാണ് ഇമെയില്‍വഴി ആദായ നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്.

2016 നവംബര്‍ 8 നാണ് കളളപ്പണക്കാര്‍ക്കെതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി നോട്ടുനിരോധനം നടപ്പിലാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം