അബ്ദുള്‍ കലാം സ്മാരകം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

July 27, 2017 ദേശീയം

APJ-11രാമേശ്വരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം രാമേശ്വരത്തെ പേയ് കരുന്പില്‍ നിര്‍മിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ വിദ്യാസാഗര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്മാരകത്തില്‍ ലൈബ്രറി, മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയ്ക്കു പുറമേ കലാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം