ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ചു

March 25, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ കെ. ജി. എം. ഒ. എ.യുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. ഫിബ്രവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തിവരികയാണ്. ഡോക്ടര്‍മാര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ കുറവ് ശമ്പളമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ പരിഷ്‌കരണത്തിന് ശേഷം അനുവദിച്ച സ്‌പെഷ്യല്‍ പേയും കോമണ്‍ സ്‌പെഷ്യല്‍ അലവന്‍സും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. സ്‌പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കിയപ്പോള്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതല്ലാതെ ശമ്പളത്തിന്റെ കാര്യത്തില്‍ പൂര്‍ണമായി അവഗണിക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍