ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 4 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

July 30, 2017 പ്രധാന വാര്‍ത്തകള്‍

ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷ്‌

ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷ്‌

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അക്രമിസംഘത്തിലുള്ള മഹേഷ് , ഗിരീഷ് , ഡിങ്കന്‍ വിഷ്ണു തുടങ്ങിയവരാണ് പിടിയിലായത്.

ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കളളിക്കാടിനു സമീപം പുലിപ്പാറയില്‍നിന്ന് അക്രമി സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി.

ആര്‍എസ്എസ് ശാഖാ കാര്യവാഹക് കല്ലമ്പള്ളി വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ സുദര്‍ശനന്റെ മകന്‍ രാജേഷ് (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം.

വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ ബൈക്കുകളിലും ഓട്ടോ റിക്ഷയിലുമായെത്തിയ പതിനഞ്ചോളം വരുന്ന സിപിഎം സംഘം ആക്രമണം നടത്തുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍