കേരളത്തിലെ ആക്രമങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

July 30, 2017 പ്രധാന വാര്‍ത്തകള്‍

rajnath-singh-pbന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നു അദ്ദേഹം അറിയിച്ചു.

അതേസമയം  പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ മുഖംനോക്കാതെ നടപടിസ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍