മ്യാന്‍മാറില്‍ ഭൂചലനം: 60 മരണം

March 25, 2011 മറ്റുവാര്‍ത്തകള്‍

ബാങ്കോക്ക്: വടക്കുകിഴക്കന്‍ മ്യാന്‍മാറിലുണ്ടായ ഭൂചലനത്തില്‍ 60 പേര്‍ മരിച്ചു. 90ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  മ്യാന്‍മാറിലെ താലി ഗ്രാമത്തിലാണ് 6.8 തീവ്രത അനുഭവപ്പെട്ട ഭൂചലനമുണ്ടായത്.  മ്യാന്‍മാര്‍ അതിര്‍ത്തിയില്‍നിന്ന് 119 കിലോമീറ്റര്‍ വടക്ക് തായ്‌ലന്റിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍