തിരുവനന്തപുരത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം

August 1, 2017 കായികം

തിരുവനന്തപുരം: തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകുന്നു.  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര 20 ട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റി വിലയിരുത്തിയതോടെയാണ് തിരുവനന്തപുരം വീണ്ടും വേദിയാകുന്നത്.  ഈ സ്റ്റേഡിയത്തില്‍ ഈ വര്‍ഷംതന്നെ ഒരു അന്താരാഷ്ട്ര 20 ട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു.

ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു  240  കോടി രൂപ ചിലവിട്ട് അമ്പതിനായിരം പേര്‍ക്ക്  ഇരിക്കാന്‍ സാധിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മിച്ചത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം