അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

August 3, 2017 കേരളം

High court of Kerala-pbകൊച്ചി: അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ കായികതാരം പി.യു. ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

താരങ്ങളെ ഇല്ലാതാക്കുന്നതിനല്ല, മറിച്ച് അവരെ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് കോടതി ഓര്‍മപ്പെടുത്തി. ഫെഡറേഷന്‍ ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തന്നെ തോല്‍പ്പിക്കുകയാണ് ചെയ്തത്. ചിത്രയോട് കാണിച്ചത് വിവേചനപരമായ സമീപനമെന്നും കോടതി വ്യക്തമാക്കി.

ചിത്രയെ ഉള്‍പ്പെടുത്തുന്നതിന് തടസമായി ഫെഡറേഷന്‍ ഉന്നയിച്ച സാങ്കേതിക വശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം