അമിത് ഷായുടെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

August 4, 2017 ദേശീയം

ചണ്ഡീഗഡ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാനയില്‍ മൂന്നുദിന സന്ദര്‍ശനം നടത്തവെ റോഹ്ത്തക്കിലാണ് ഷായുടെ സുരക്ഷ ഭേദിക്കാന്‍ ശ്രമം നടന്നത്. ഇവിടെയാണ് അമിത് ഷായ്ക്കു താമസസൗകര്യമൊരുക്കിയിരുന്നത്.

പിടിയിലായ രണ്ടുപേരും ഹരിയാന സ്വദേശികളാണ്. അറസ്റ്റിലാകുന്ന സമയം ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സുരക്ഷ മറികടന്ന് അമിത് ഷായെ കാരണമെന്ന് ഇവര്‍ വാശിപിടിച്ചു. ഇതേതുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം