മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം : പ്രതിജ്ഞയും ശുചിത്വ സംഗമവും സംഘടിപ്പിക്കും

August 7, 2017 കേരളം

തിരുവനന്തപുരം: കേരളത്തെ മാലിന്യ രഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ യജ്ഞത്തില്‍ ശുചിത്വസംഗമവും പ്രതിജ്ഞയും സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് ജില്ലാതലത്തില്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനപരിപാടികളിലും പ്രഖ്യാപനമുണ്ടാവും.

ഓഗസ്റ്റ് 15 ന് വൈകിട്ട് നാലു മുതല്‍ ഏഴുവരെ വാര്‍ഡ് തലത്തില്‍ ശുചിത്വസംഗമം സംഘടിപ്പിക്കും. സന്നദ്ധപ്രവര്‍ത്തകര്‍ ആഗസ്റ്റ് ആറ് മുതല്‍ 13 വരെ നടത്തുന്ന ഗൃഹസന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ അവസ്ഥ നിര്‍ണ്ണയ പഠനത്തിന്റെ ക്രോഡീകരണം, അവതരണം, മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോക്കോള്‍ നടപ്പാക്കിയ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യ വിവരണവും അനുമോദനവും സംഘടിപ്പിക്കും. ഇതോടൊപ്പം വൈകുന്നേരം ഏഴിന് ശുചിത്വ ദീപസന്ധ്യയും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജ്ജന വാര്‍ഡായി പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയും നടക്കും. എല്ലാ വീടുകളിലും ശുചിത്വ ദീപവും തെളിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം