കാവുകള്‍ക്ക് ധനസഹായം

August 7, 2017 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 201718 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം. താല്പര്യമുള്ള കാവുടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം തിരുവനന്തപുരം രാജീവ്ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കാവുസംരക്ഷണത്തിന് മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍