പ്രതിഷേധം: നിയമസഭാ സമ്മേളനം തടസ്സപ്പെട്ടു

August 7, 2017 കേരളം

തിരുവനന്തപുരം:  പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭയുടെ ഏഴാം സമ്മേളനം ആദ്യദിനം തന്നെ തടസപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന്‍ സമര്‍പ്പിച്ച  അടിയന്തര പ്രമേയത്തിന്  സ്പീക്കര്‍ ്അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്താകെ 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ 17എണ്ണവും സിപിഎം – ബിജെപി സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഉണ്ടായതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം