ജ്വല്ലറികളില്‍ ലീഗല്‍ മെട്രോളജി പരിശോധന : 95 കേസ് രജിസ്റ്റര്‍ ചെയ്തു

August 8, 2017 കേരളം

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി 230 ജ്വല്ലറികളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് 95 കേസ് രജിസ്റ്റര്‍ ചെയ്തു. യഥാസമയം മുദ്രചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും ഉപഭോക്താവിനു നല്‍കുന്ന ബില്ലില്‍ സ്വര്‍ണത്തിന്റെ ശുദ്ധി രേഖപ്പെടുത്താത്തതിനും തൂക്കത്തില്‍ കുറവു വില്പന നടത്തിയതിനും മറ്റു നിയമലംഘനങ്ങള്‍ക്കുമാണ് കേസ്. .പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം