ത്രിപുരയില്‍ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

August 8, 2017 ദേശീയം

അഗര്‍ത്തല: ത്രിപുരയില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്‌ഹോള്‍, ബിശ്വ ബന്ദു സെന്‍, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.  രാഷ്ട്രപതി തിരഞ്ഞെടപ്പില്‍ മമതാ ബാനര്‍ജിയടെ നിര്‍ദ്ദേശം മറികടന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന് ഇവര്‍ വോട്ട് ചെയ്തിരുന്നു.

ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേരുമെന്ന് സൂചനയണ്ട്. 60 അംഗ ത്രിപുര നിയമസഭയില്‍ ഇടതുപക്ഷത്തിന് 50ഉം കോണ്‍ഗ്രസിന് നാലും സീറ്റുകളാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം