ഓണാഘോഷം: ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

August 11, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പതുവരെ നടക്കുന്ന സംസ്ഥാനതല ‘ഓണം വാരാഘോഷം 2017’ന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. മ്യൂസിയത്തെ ടൂറിസം ഡയറക്ടറേറ്റിലാണ് ഓഫീസ്.

ഓണാഘോഷ മീഡിയ ആന്റ് പബ്‌ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ, ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ, ടൂറിസം അഡീ. ഡയറക്ടര്‍ (ഹോസ്പിറ്റാലിറ്റി) രഘുദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ വി.എസ്, വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍