വള്ളസദ്യ പരിചയപ്പെടുത്തുന്നതിന് പ്രത്യേക സംവിധാനം

August 11, 2017 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: വള്ളസദ്യയില്‍ സാധാരണയായി ക്ഷണിക്കപ്പെടുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ വള്ളസദ്യ പരിചയപ്പെടുന്നതിന് എല്ലാവര്‍ക്കും സൗകര്യമൊരുക്കുന്നതിനായി പള്ളിയോട സേവാസംഘം മുന്‍ വര്‍ഷത്തേതുപോലെ പ്രത്യേക പാസ് ഇത്തവണയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 രൂപ ക്രമത്തില്‍ ഓരോരുത്തര്‍ക്കും മുന്‍കൂറായി അടച്ച് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രത്യേക വള്ളസദ്യയില്‍ പങ്കെടുക്കാം.

ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് പ്രത്യേക വള്ളസദ്യ നടക്കുന്നത്. വിവരങ്ങള്‍ക്ക് 8281113010.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍