ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് വിതരണം 19ന്‌

August 17, 2017 മറ്റുവാര്‍ത്തകള്‍

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് വിതരണവും ഫെല്ലോഷിപ്പ് ദാനവും ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും.

ലളിതകലാ അക്കാദമിയുടെ 201617 ലെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിക്കും. പ്രദര്‍ശനം സെപ്തംബര്‍ മൂന്നു വരെ നീണ്ടു നില്‍ക്കും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷനായിരിക്കും. മേയര്‍ സൗമിനി ജെയിന്‍, കെ.വി.തോമസ്.എം.പി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, എം.സ്വരാജ്, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുളള, മുന്‍ എം.പി പി.രാജീവ്, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ്, കവിതാ ബാലകൃഷ്ണന്‍് തുടങ്ങിയവര്‍ സംസാരിക്കും. നാരായണ ഭണ്ഡാരിയുടെ മെഹ്ഫില്‍ ഉണ്ടായിരിക്കും. അച്ചുതന്‍ കൂടല്ലൂര്‍, വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്കാണ് അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുളളത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍