കപ്പലുകള്‍ കൂട്ടിയിടിച്ചു; 10 നാവികരെ കാണാതായി

August 22, 2017 രാഷ്ട്രാന്തരീയം

സിങ്കപ്പൂര്‍ സിറ്റി: സിങ്കപ്പൂരിനുസമീപം തെക്കന്‍ ചൈനാക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാനില്ല.   യു.എസ്. യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായാണ് കൂട്ടിയിടിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എണ്ണക്കപ്പലായ അല്‍നിക് എം.സിയുമായി യു.എസ്.എസ്. ജോണ്‍ എസ്. മക്കെയിനാണ്  കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ യു.എസ്. കപ്പലിന്റെ ഒരുഭാഗം തകര്‍ന്നു. തെക്കന്‍ ചൈനാക്കടലിലെ പതിവുപരിശോധനയ്ക്കുശേഷം സിങ്കപ്പൂരില്‍ നങ്കൂരമിടാനെത്തുകയായിരുന്നു യുദ്ധക്കപ്പല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം