ആരോടും പ്രതികാരമില്ലെന്ന്‌ വി.എസ്‌

March 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

അടൂര്‍ : തനിക്ക്‌ ആരോടും പ്രതികാരമില്ലെന്നും താന്‍ പ്രതികാരദാഹിയല്ലെന്നും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ഒരു പൗരനോടും പ്രതികാരം കാണിച്ചിട്ടില്ല. അഴിമതിക്കാര്‍ക്കും പൊതുമുതല്‍ കട്ടുമുടിക്കുന്നവര്‍ക്കുമെതിരായ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ല.
കേസുകള്‍ വേഗം നടന്നാല്‍ കുറ്റക്കാര്‍ കയ്യാമം വെച്ചുനടക്കുന്നത്‌ കാണാമെന്നും വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. അടൂരില്‍ എല്‍ഡിഎഫ്‌ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം