പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തില്‍ പ്രവേശിക്കാം

September 1, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണംടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ദീപാലംകൃതമാക്കും. ദീപാലങ്കാരം കാണുന്നതിനായി ഈ ദിവസങ്ങളില്‍ വൈകുന്നേരം 6.30 മണി മുതല്‍ രാത്രി 10 മണി വരെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വിധേയമായി പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തിനുള്ളില്‍ പ്രവേശനം ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍