പാക് വെടിവയ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്ക്

September 7, 2017 ദേശീയം

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്കു പരിക്ക്. അതിര്‍ത്തിലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്നു പ്രതിരോധവകുപ്പ് അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വക്താവ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം