ദേരാ സച്ചാ സൗധ ആസ്ഥാനത്ത് പോലീസ് പരിശോധന

September 8, 2017 ദേശീയം

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആസ്ഥാനത്ത് പോലീസ് പരിശോധന. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ആസ്ഥാനത്ത് പോലീസ് പരിശോധന നടത്തുന്നത്.

പരിശോധനയോടനുബന്ധിച്ച് സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയാണ് സിര്‍സയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സിര്‍സയില്‍ 41 കന്പനി അര്‍ധസൈനികരെയും സിര്‍സയില്‍ വിന്യസിച്ചു.

സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. 800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗധ നിലകൊള്ളുന്നത്.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ ഉണ്ടായ കലാപത്തില്‍ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിര്‍സയിലും മരിച്ചത്. 264 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലെ വിവിധ സ്ഥലങ്ങളിലും കലാപങ്ങള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം