മലയാളി വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

September 8, 2017 മറ്റുവാര്‍ത്തകള്‍

മൂവാറ്റുപുഴ: വിനോദയാത്രയ്ക്കു പോയ മലയാളി വിദ്യാര്‍ഥിനി ഗോവയിലെ ബീച്ചില്‍ മുങ്ങി മരിച്ചു. കടാതി കാടാപുറത്ത് പോള്‍ ബേസിലിന്റെ മകള്‍ അനുജ സൂസന്‍ പോള്‍(22) ആണ് മരിച്ചത്. ഗോവയിലെ കണ്ടോളിം ബീച്ചിലായിരുന്നു അപകടം.

അഹമ്മദാബാദില്‍ ജേര്‍ണലിസം വിദ്യാര്‍ഥിനിയായ അനുജ സഹപാഠികള്‍ക്കൊപ്പമാണ് ഗോവയിലെത്തിയത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ തിരയില്‍പ്പെട്ട് നാലുപേര്‍ മുങ്ങിപോയി. അനുജയുള്‍പ്പെടെ രണ്ടു പേരെ രക്ഷിക്കാനായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍