ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തു

September 8, 2017 രാഷ്ട്രാന്തരീയം

പാരീസ്: ഫ്രാന്‍സില്‍ ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് നിര്‍വീര്യമാക്കി. വ്യാപാരിയുടെ ഇടപെടലാണ് ഭീകരരുടെ പദ്ധതി തകര്‍ക്കാന്‍ പോലീസിനെ സഹായിച്ചത്. ദക്ഷിണ പാരീസിലെ വസീലുയിഷിഫിലായിരുന്നു സംഭവം നടന്നത്. ട്രിയാസിറ്റോണ്‍ ട്രിപെറോക്‌സൈഡ് ഉപയോഗിച്ച് സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി.

സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസീലുയിഷിഫിലെ ഫ്‌ളാറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ പാഴ്‌സലുകള്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഫ്‌ളാറ്റിലെ ജനാലയില്‍ സ്‌ഫോടക വസ്തുവെന്ന് തോന്നിക്കുന്നത് കണ്ടെത്തിയ വ്യാപാരി ഇക്കാര്യം പോലീസില്‍ അറിയിച്ചു. പോലീസിന്റെ പരിശോധനയിലാണ് സ്‌ഫോടക വസ്തു തിരിച്ചറിഞ്ഞത്. ഫ്‌ളാറ്റിലെ മുറിക്കുള്ളില്‍ ഗ്യാസ് സിലണ്ടറുകളും സ്‌ഫോടക വസ്തുക്കളും വയറുകളും കണ്ടെത്തി. ഇതോടെ അന്തേവാസികളെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് ബാങ്ക് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം