ഇന്ത്യന്‍ മിലിട്ടറി പോലീസില്‍ വനിതകള്‍ക്ക് അവസരം

September 9, 2017 ദേശീയം

Indian-military-Policeന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ മിലിട്ടറി പോലീസില്‍ ഇനി സ്ത്രീകള്‍ക്കും അവസരം. നിര്‍മ്മലസീതാരാമന്‍ പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.

കരസേന ലഫ്റ്റനന്റ്റ് ജനറല്‍ അശ്വനി കുമാറാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എണ്ണൂറോളം അവസരങ്ങളാണ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുന്നത്. നിലവില്‍ ആരോഗ്യം,വിദ്യാഭ്യാസം ,നിയമം തുടങ്ങിയ മേഖലകളിലാണ് വനിതകള്‍ക്ക് അവസരമുള്ളത്. കരസേന മേധാവി ബിപിന്‍ റാവത്ത് ആര്‍മിയില്‍ വനിതാ ജവാന്മാരെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് നേരത്തേ പ്രസ്താവിച്ചിരുന്നുവെങ്കിലും സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം