അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം കേരളത്തിന് അഭിമാനകരം: കുമ്മനം

September 10, 2017 പ്രധാന വാര്‍ത്തകള്‍

കൊച്ചി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം കേരളത്തിന് അഭിമാനകരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്ഥാനലബ്ധിയില്‍ കേരളം അഭിമാനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അതേസമയം, കേരളത്തിന്റെ വികസനത്തിനായി സമഗ്ര പദ്ധതികള്‍ തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രവും കേരളവും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തും. കേരളത്തിന്റെ വികസനത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വന്‍ സ്വീകരണമാണ് ബിജെപി കേരള ഘടകം ഒരുക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍