‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ': പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്യും

September 11, 2017 പ്രധാന വാര്‍ത്തകള്‍

modi-01ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യും. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ആം വാര്‍ഷികാഘോഷത്തിന്റെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് അഭിസംബോധന. പ്രധാനമന്ത്രിയുടെ പ്രസംഗം സര്‍വകലാശാലകളില്‍ സംപ്രേഷണം ചെയ്യും.

‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ: സങ്കല്പത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്’ എന്ന വിഷയത്തില്‍ ഊന്നിയാകും പ്രധാനമന്ത്രി സംസാരിക്കുക. സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളും അദേഹത്തിന്റെ ഉദ്ധരിണികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും പ്രധാനമന്ത്രിയുടെ പ്രസംഗം.

സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ യുവാക്കള്‍ക്ക് പ്രധാനമന്ത്രി പകര്‍ന്നു കൊടുക്കും. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും സംപ്രക്ഷണം ചെയ്യാന്‍ യുജിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസംഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും കേള്‍പ്പിക്കാന്‍ സര്‍വകലാശാലാ മേധാവികളും ഉന്നതവിദ്യാഭ്യാസ അധികൃതരും മുന്‍കൈയെടുക്കണമെന്നും യുജിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍