ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന : പഠിക്കാന്‍ സമിതിയെ ചുതലപ്പെടുത്തും

September 11, 2017 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ബസ്സ്ചാര്‍ജ് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സ് ഓപ്പറേറ്റര്‍മാര്‍ ഈ മാസം 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ അറിയിപ്പ്.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമരത്തില്‍ നിന്ന് ബസ്സ് ഉമടകളും ബന്ധപ്പെട്ട സംഘടനകളും പിന്മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍