കിഴക്കേക്കോട്ട ബസ് സ്റ്റാന്‍റ് കെ.എസ്.ആര്‍.ടി.സിയുടേത്

September 12, 2017 കേരളം

തിരുവനന്തപുരം: കിഴക്കേക്കോട്ട ബസ് സ്റ്റാന്‍റ് ഇരിക്കുന്ന സ്ഥലം കെ.എസ്.ആര്‍.ടി.സിയുടെ ബസ് ബേ ആണെന്നും ഇവിടെ സ്വകാര്യ ബസുകള്‍ മൂന്ന് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടാനോ പാര്‍ക്ക് ചെയ്യാനോ പാടില്ലെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന  യോഗം തീരുമാനിച്ചു. ഇത് ലംഘിക്കുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും യോഗത്തില്‍ തീരുമാനമായി.

വെട്ടിമുറിച്ച കോട്ടയുടെ ഭാഗത്തും ലൂസിയ ഹോട്ടലിന്റെ മതിലിനു സമീപത്തും കിഴക്കേകോട്ടയിലെ സിവില്‍ സപ്ലൈസ് കെട്ടിടത്തിനു മുന്‍ഭാഗത്തും സ്വകാര്യ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമുണ്ടാകൂ. നിലവില്‍ 1992 ലെ ഷെഡ്യൂള്‍ ആണ് പിന്തുടരുന്നത്. അതില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടിക്കായി ഫ്രീക്വന്‍സി റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ടി.ഒ യോട് യോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡി.സി.പി. ജയ്‌ദേവ്, എ.സി.പി സുല്‍ഫിക്കര്‍ എം.കെ, എ.റ്റി.ഒ സലിം കുമാര്‍ ആര്‍.എസ്, വിവിധ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം