മീസല്‍സ് റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍

September 13, 2017 കേരളം

തിരുവനന്തപുരം: മീസല്‍സ് റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും.  മീസല്‍സ്, റൂബെല്ല രോഗങ്ങള്‍ക്കെതിരെ സൗജന്യമായി ഒറ്റ പ്രതിരോധ കുത്തിവയ്പാണ് നല്‍കുന്നത്. ഒന്‍പത് മാസം മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്‌പെടുക്കുന്നത്. കേരളത്തില്‍ 75 ലക്ഷത്തോളം കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കും.

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലൂടെയാണ് വാക്‌സിനേഷന്‍ നടത്തുക. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറമെ എന്‍. എച്ച്. എം, സാമൂഹ്യനീതി, മെഡിക്കല്‍ വിദ്യാഭ്യാസം, ആയുഷ്, ഹോമിയോ, തദ്ദേശസ്വയംഭരണം, ജില്ലാ ഭരണകൂടങ്ങള്‍, ലയണ്‍സ് ക്‌ളബ്, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ തുടങ്ങി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വിപുലമായ പ്രചാരണം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം