വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും

September 13, 2017 കേരളം

ന്യൂഡല്‍ഹി: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്  നടക്കും. പതിനഞ്ചിനാണ് വോട്ടെണ്ണെല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ് . സൂക്ഷ്മപരിശോധന 25ന് നടക്കും. ലോക് സഭാംഗമായതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് വേങ്ങരയില്‍ ഒഴിവുവന്നത്.

ഇതോടൊപ്പം പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി. അംഗം വിനോദ് ഖന്ന അന്തരിച്ചതിനെത്തുടര്‍ന്നാണ് അവിടെ ഒഴിവുവന്നത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം